കണ്ണൂർ: ഇരിട്ടി താലൂക്കിലെ നുച്യാട് പ്രദേശത്ത് എക്സൈസ് എൻഫോഴ്സസ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് വൻ മയക്കുമരുന്ന് വേട്ട നടത്തി. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവും പിടികൂടി.


പൊമ്മാണിച്ചി ഹൗസിൽ ഉമ്മറിന്റെ മകൻ മുബഷീർ പി (31)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.KA05NL8248 നമ്പർ ആഡംബര കാറും സംഘം കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ ജലീഷ് പി നൽകിയ സൂചന പ്രകാരം പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ് നയിച്ച സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ മേൽനോട്ടത്തിലും കേരള ATS സംഘത്തിന്റെ സഹായത്തോടെയുമാണ് നടപടി നടന്നത്.
പ്രതി ബംഗളൂരുവിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളാക്കി വിൽക്കുന്നതായിരുന്നു പതിവ്. ജില്ലയിൽ വിവിധ ഇടങ്ങളിലായി നിരവധി യുവാക്കൾ ഇയാളിൽ നിന്ന് ലഹരി വസ്‌ക്കൾ വാങ്ങുന്നതായും കണ്ടെത്തി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
പരിശോധന സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അനിൽകുമാർ പി.കെ., അബ്‌ദുൽ നാസർ ആർ.പി., പ്രിവന്റീവ് ഓഫീസർ സുഹൈൽ പി.പി., ഉമേഷ് കെ., ജലീഷ് പി., ഗണേഷ് ബാബു പി.വി., വനിത സിവിൽ എക്സൈസ് ഓഫീസർ സീമ പി., ഡ്രൈവർ അജിത്ത് സി. എന്നിവർ ഉൾപ്പെട്ടു.
അസി. എക്സൈസ് കമ്മീഷണർ സജിത് കുമാർയും സർക്കിൾ ഇൻസ്പെക്ടർ അബ്‌ദുൽ അഷറഫ് കെ.യും പ്രതിയെ ചോദ്യം ചെയ്തുതു. പ്രതിയെ മട്ടന്നൂർ JFCM കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NPS കോടതിയിൽ നടക്കും
Youth arrested with 15.66 grams of MDMA and 937 grams of cannabis smuggled in a luxury car